മനാമ: ബഹ്റൈനിലെ പ്രസിദ്ധവും പുരാതനവുമായ മനാമ സൂഖില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ തീപിടിത്തിൽ മൂന്ന് പേർ മരിച്ചു. ഏതു രാജ്യക്കാരുടേതാണെന്ന് ഇതുവരെ അറിവായിട്ടില്ല. ഒരു പുരുഷന്‍റെയും രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൂടുതലും എത്യോപ്യക്കാരും തായ്ലാന്‍ഡ് സ്വദേശികളുമാണ് ഈ ഭാഗത്തു താമസിച്ചിരുന്നത്. പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത് വ്യാഴാഴ്ച പുലര്‍ച്ചയോടെ തീയെല്ലാം അണഞ്ഞ ശേഷമായിരുന്നു. രണ്ടു സ്ത്രീകളുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെയും. ആറു പേര്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല. അതേസമയം നിരവധി കടകളാണ് കത്തി നശിച്ചത്. പെരുന്നാള്‍ ആയതിനാല്‍ കൂടുതല്‍ വസ്ത്രങ്ങളും മറ്റും സ്റ്റോക്ക് ഉണ്ടായിരുന്നു. അതെല്ലാം കത്തി ചാമ്പലായി. തീപിടുത്തത്തിന്‍റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group