മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമ മുന്‍സിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലായിരുന്നു ഈദ് ഗാഹ.് അല്‍ ഫുര്‍ഖാന്‍ സെന്റര്‍ വൈസ് പ്രസിഡന്റ് മൂസാ സുല്ലമിയായിരുന്നു ഈദ് നമസ്കാരത്തിനും തുടര്‍ന്ന് നടന്ന ഖുതുബക്കും നേതൃത്വം നല്‍കിയത്. ലോക മുസ്ലിംകള് പ്രവാചകന് ഇബ്റാഹീം നബി അലൈഹിസ്സലാമിനേയും മകന് ഇസ്മായില്‍ അലൈഹി സ്സലാമിനേയും ഓര്‍ത്തുകൊണ്ട് ഈദ് ആഘോഷിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രയാസമനുഭവിക്കുന്ന വിശ്വാസികളെയും മനുഷ്യരേയും ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉണര്‍ത്തി. മനാമ സൂഖിലുണ്ടായ തീപ്പിടിത്തത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി ഖുതുബയില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
ഈദ് ഗാഹ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ മജീദ് തെരുവത്ത്, ജനറല്‍ സെക്രട്ടറി സുഹൈല്‍ മേലടി, സെക്രട്ടറിമാരായ, അനൂപ് തിരൂര്‍, മുബാറക് വികെ, ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികളായ ഹിഷാം കെ ഹമദ്, ആരിഫ് അഹ്മദ്, ശാനിദ് പി വയനാട്. അബ്ദുല്‍ ബാസിത്ത് വില്യാപ്പള്ളി, ഫാറൂഖ് മാട്ടൂല്‍, അബ്ദുല്ല പുതിയങ്ങാടി, ഇഖ്ബാല്‍ പയ്യന്നൂര്‍, യൂസുഫ് കെപി, സമീല്‍ കെപി, മുസ്ഫിര്‍ മൂസ, ആശിഖ് പിഎന്‍പി, മായന്‍, വനിതാ വിംഗ് പ്രവര്‍ത്തകരായ ഖമറുനിസ അബ്ദുല്‍ മജീദ്, സമീറ അനൂപ്, സജ്ല മുബാറക്, ശക്കീല ഫാറൂഖ്, സബീല യൂസുഫ്, സാജിത ടീച്ചര്‍, ബിനുഷ ടീച്ചര്‍, സെതു, സലീഷ, സനീഷ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.