മനാമ– തൃശൂർ കരുവന്നൂർ പൊട്ടുച്ചിറ പരേതനായ പാലക്കൽ അബ്ദുൽ റഹ്മാനിന്റെ മകൻ ഷിഹാബ് കരുവന്നൂർ (48) ബഹ്റൈനിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കുറച്ചുദിവസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്റൈനിലെ സഫയർ സിമ്മിങ്പൂൾ ജീവനക്കാരനാണ് ഷിഹാബ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഭാര്യ: സെജീന. മക്കൾ: ഫെബീന, മുഹമ്മദ് ഷിജാസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



