മനാമ– ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കം കുറിച്ചു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളില്‍ നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുങ്ങുന്നത്. നവംബര്‍ 21-ന് ആരംഭിച്ച പരിപാടികള്‍ 2026 മാര്‍ച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് പര്യവസാനിക്കുക. ബഹ്റൈനിലെ മുഴുവന്‍ പ്രവാസികള്‍ക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികള്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന മത്സരങ്ങളും പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമാണ്. കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കായി പാചക മത്സരം, വോളിബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍, ആവേശകരമായ വടംവലി മത്സരം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, വനിതാ സംഗമം, ലീഡര്‍ഷിപ്പ് ക്യാമ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ്, പ്രതിനിധി സമ്മേളനം, വിപുലമായ പൊതു സമ്മേളനം, കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്
ബഹ്റൈന്‍ പ്രവാസി സമൂഹം സഹകരിക്കണമെന്നും മത്സരങ്ങളിലും പൊതു പരിപാടികളിലും സജീവമായി പങ്കാളികളാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ‘കോഴിക്കോട് ഫെസ്റ്റ് 25-26’ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ഷമീം കെ സി, ദേശീയ ജനറല്‍ സെക്രട്ടറി മനു മാത്യു, ദേശീയ സെക്രട്ടറി രഞ്ജന്‍ കച്ചേരി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി, വൈസ് പ്രസിഡന്റ് ഫൈസല്‍ പാട്ടാണ്ടി, സെക്രട്ടറി വാജിദ് എം, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ പ്രവില്‍ ദാസ് പി.വി. തോട്ടത്തില്‍ പൊയില്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷൈജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീജിത്ത് പനായി (38735808), പ്രവില്‍ ദാസ് പി. വി (36763661), വിന്‍സെന്റ് തോമസ് കക്കയം (36417134)



