മനാമ: ബഹ്റൈന്‍ കേരളാ കാത്തലിക് അസോസിയേഷന്‍റെ കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2024-2026 വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ജെയിംസ് ജോണ്‍-പ്രസിഡന്‍റ്, ലിയോ ജോസഫ്-വൈസ് പ്രസിഡന്‍റ്; വിനു ക്രിസ്റ്റി -ജനറല്‍ സെക്രട്ടറി; സജി ലൂയിസ്-അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി; നവീന്‍ എബ്രഹാം-ട്രഷറര്‍; നിക്സണ്‍ വര്‍ഗീസ്-അസിസ്റ്റന്‍റ് ട്രഷറര്‍; സേവി മാത്തുണ്ണി-മെമ്പര്‍ഷിപ്പ് സെക്രട്ടറി; ജിയോ ജോയ്-എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി; സോവിച്ചന്‍ ചേനാറ്റുശ്ശേരി-സ്പോര്‍ട്സ് സെക്രട്ടറി; ജിന്‍സ് ജോസഫ്-ലോഞ്ച് സെക്രട്ടറി എന്നിവര്‍ ഭരണ സമിതിയിലേക്കു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍റേണല്‍ ഓഡിറ്റര്‍മാരായി രാജു പി ജോസഫിനെയും അശോക് മാത്യുവിനെയും തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ മാത്യു ജോസഫ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
ക്രിക്കറ്റ്, വോളിബാള്‍ തുടങ്ങിയവക്ക് പ്രോല്‍സാഹനം നല്‍കുകയും മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയും കെ.സി.ഏ.യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ കെ.സി.ഏ.ടാലന്‍റ് സ്കാന്‍ തുടങ്ങി അനേകം കലാപ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടന കാഴ്ച വെക്കാറുണ്ട്. മല്‍സരങ്ങളില്ലാതെ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കുന്ന ഒരു സംഘടന കൂടിയാണ് കെ.സി.എ.