മനാമ: പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി തെങ്ങുംതറയില്‍ ഹരിക്കുട്ടന്റെയും പ്രീതയുടെയും മകന് വൈശാഖ് (28) ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ നാലു വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് സഹപ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ മുഹറഖിലെ താമസസ്ഥലത്തു കട്ടിലില്‍ വൈശാഖിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു മാസത്തിനകം വിവാഹം നടത്താന്‍ നിശ്ചയിരിക്കെയാണ് മരണം സംഭവിച്ചത്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്കയക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group