മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ഷിഫ അല്‍ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ കൂട്ടത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായി ഇരുന്നൂറോളം പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. വിവിധ തരം രക്ത പരിശോധനകളും ജനറല്‍, ഓര്‍ത്തോ, ഗൈനക്കോളജി, പീഡിയാട്രിക്, ജനറല്‍ സര്‍ജറി, ഇഎന്‍ടി ഡോക്ടര്‍മാരുടെ സേവനവും മനാമ ഷിഫ അല്‍ജസീറ ഹോസ്പിറ്റലില്‍ ഒരുക്കിയിരുന്നു.
ക്യാമ്പിന്‍റെ സമാപന യോഗത്തില്‍ ഗുദൈബിയ കൂട്ടം മുഖ്യ അഡ്മിന്‍ സുബീഷ് നെട്ടൂര്‍, രക്ഷാധികാരികളായ കെ.ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ അന്‍വര്‍ നിലമ്പൂര്‍, ഷിഫ അല്‍ജസീറ ഹോസ്പിറ്റല്‍ പ്രതിനിധി സുള്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സുല്‍ത്താന്‍ ഖാന്‍ സലീമിന് ഗുദൈബിയ കൂട്ടം ഉപഹാരം നല്‍കി.
പിറന്നാള്‍ ആഘോഷിക്കുന്ന നിച്ചു അന്‍ഷുല്‍ജിത്തിനെ അനുമോദിച്ചു. അനുപ്രിയ, രേഷ്മ മോഹന്‍, അന്‍സാര്‍ മൊയ്ദീന്‍, മുജീബ് റഹ്മാന്‍, ജിഷാര്‍ കടവള്ളൂര്‍, ഗോപിനാഥന്‍, ഫയാസ് ഫസലുദീന്‍, റിയാസ് വടകര, മുഹമ്മദ് തന്‍സീര്‍, ശ്രീകല സജീഷ്, സ്നേഹ അഖിലേഷ്, ഇല്ലിയാസ്,അരുണ്‍, അനൂപ്, സജീഷ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.