മനാമ- ബഹ്റൈനിലെ കാപ്പിറ്റൽ ഗവർണറേറ്റിലെ സ്വർണക്കടയിൽ കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിലായി. ദമ്പതികളായ ഇരുവരും സംഭവ അറബ് പൗരന്മാരാണ്. കടയിലെ ജീവനക്കാരനെ പറ്റിച്ച് യഥാർഥ സ്വർണാഭരണങ്ങൾ കൈക്കലാക്കി പകരം വ്യാജ സ്വർണം വെച്ച് രക്ഷപ്പെടുകയുമായിരുന്നു. കൈക്കലാക്കിയ സ്വർണാഭരണങ്ങൾ പിന്നീട് മറ്റൊരു കടയിൽ വിറ്റ ശേഷം പണം നേടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചത് പ്രതികളെ പിടികൂടാൻ സഹായിച്ചു. ചോദ്യം ചെയ്യലിൽ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രതികൾ സമ്മതിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



