മനാമ : ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ബഥെല്‍ ട്രേഡിങ് ഡബ്ല്യൂ. എല്‍. എല്‍ സ്പോണ്‍സര്‍ ചെയ്യുന്ന വി. വി. ആന്‍ഡ്രൂസ് വലിയവീട്ടില്‍ മെമ്മോറിയല്‍ ഏവര്‍റോളിംഗ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരില്‍ ഏവര്‍റോളിംഗ് ട്രോഫിക്കും, സെഫോറ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റട്ട് ഏവര്‍റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യന്‍ഷിപ്പ് നാടന്‍ പന്ത്കളി മത്സരം ‘പവിഴോത്സവം-2024’ സിഞ്ചിലുള്ള അല്‍ അഹലി ക്ലബ് മൈതാനിയില്‍ ജൂണ്‍ 16, 17 തീയതികളില്‍ നടത്തുന്നു.
ഖത്തര്‍, കുവൈറ്റ്, യു. എ. ഇ, ബഹ്റിന്‍ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മികച്ച നാടന്‍ പന്ത് കളി താരങ്ങള്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കും. പവിഴോത്സവം 2024 ന്‍റെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 16 ന് രാവിലെ 6:30 ന് കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സന്ദീപ് എസ്. കരോട്ട്കുന്നേല്‍ നിര്‍വ്വഹിക്കും. നാടന്‍ പന്ത്കളി മത്സത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ നാടന്‍ പന്ത് കളി താരം കമ്പംമേട് ടീമിന്‍റെ ബിജോമോന്‍ സ്കറിയ ആദ്യ പന്ത് വെട്ടി ഉത്ഘാടനം ചെയ്യും എന്നും സംഘാടകര്‍ അറിയിച്ചു.