മനാമ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുമെന്ന് സുന്നീ വഖ്ഫ് കൗണ്‍സില്‍ അറിയിച്ചു. പെരുന്നാള്‍ നമസ്കാരം രാവിലെ 5.05 നായിരിക്കും. വിവിധ ഗവര്‍ണറേറ്റുകളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫതീസ് അല്‍ ഹാജിരി വ്യക്തമാക്കി. പ്രവാസി സമൂഹത്തിന് വേണ്ടി വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഈദ് ഗാഹ് നടത്താന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഹിദ്ദിലെ ഹയ്യുല്‍ ജലീഅ, ഹിദ്ദ് ബ്ലോക്ക് 111 ന് സമീപം, മുഹറഖ് ഖബറിസ്ഥാന് സമീപം, ബുസൈതീനിലെ സായ, അറാദ് ഫോര്‍ട്ടിന് സമീപം, ദിയാറല്‍ മുഹറഖിലെ അല്‍ ബറാഹ സൂഖിന് സമീപം, സല്‍മാനിയ അല്‍ ഖാദിസിയ്യ ക്ലബിന് സമീപം, ഈസ ടൗണ്‍ മാര്‍ക്കറ്റിന് സമീപം, റിഫ അല്‍ ഇസ്തിഖ്ലാല്‍ വാക്വേക്ക് സമീപം, റിഫ ഫോര്‍ട്ടിന് സമീപം, ഹജിയാത് ബ്ലോക്ക് 929 ലെ ഈദ് ഗാഹ്, ന്യൂ ഹൂറത് സനദ്, അസ്കറിലെ പൈതൃക ഗ്രാമം, സല്ലാഖിലെ യൂത്ത് എംപവര്‍മെന്‍റ് സെന്‍റര്‍, ഹമദ് കാനൂ ഹെല്‍ത് സെന്‍ററിന് സമീപം, ഹമദ് ടൗണ്‍ രണ്ടാം റൗണ്ട് എബൗട്ടിന് സമീപമുള്ള യൂത്ത് സെന്‍റര്‍, ബുദയ്യ ഈദ് ഗാഹ്, സല്‍മാന്‍ സിറ്റി, ന്യൂ റംലി പാര്‍പ്പിട കേന്ദ്രം എന്നിവിടങ്ങളിലാണ് പൊതു ഈദ് ഗാഹുകള്‍. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യന്‍ സ്കൂളടക്കം വിവിധ സ്കൂളുകളില്‍ ഈദ് ഗാഹുകള്‍ പ്രവാസി സമൂഹത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഈദ് ഗാഹ് സംഘാടനത്തില്‍ സഹകരിക്കുന്ന മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും വളണ്ടിയര്‍ ടീമിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group