മനാമ – പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സമര്‍പ്പിക്കുന്ന സമയത്ത് മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൂടി ഉണ്ടായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗം മുഹമ്മദ് റഫീഖ് അല്‍ഹുസൈനിയുടെ പാര്‍ലമെന്റ് അംഗത്വം കോടതി റദ്ദാക്കി. അല്‍മുഹറഖ് ഗവര്‍ണറേറ്റ് ഒന്നാം മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് മുഹമ്മദ് റഫീഖ് അല്‍ഹുസൈനി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ മുഹമ്മദ് റഫീഖ് അല്‍ഹുസൈനിക്ക് മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുണ്ടായിരുന്നതായി തെളിഞ്ഞതായും ഇത് ഭരണഘടനയുടെ 57 -ാം ആര്‍ട്ടിക്കിളിലെ ഒന്നാം ഖണ്ഡികക്ക് വിരുദ്ധമാണെന്നും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയുള്ള വിധിയില്‍ കോടതി പറഞ്ഞു. ബഹ്‌റൈന്‍ പൗരത്വം നേടിയ മുഴുവന്‍ കേസുകളും പുനഃപരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് അല്‍ഖലീഫ പ്രത്യേക സമിതി രൂപീകരിച്ച ശേഷം ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കപ്പെടുന്ന ആദ്യത്തെ കേസാണിത്.