മനാമ– ബഹ്റൈനിലെ ഗേറ്റ് വേയായ കിങ് ഫഹദ് കോസ്‌വേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനം. വേനൽക്കാലത്ത് യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. യാത്രക്കാരിൽ നിന്നും നിരന്തരം പരാതികൾ ഉയർന്നതിനെത്തുടർന്നാണ് അടിയന്തിരമായ നടപടി. ഏരിയ കൗൺസിലർ മുഹമ്മദ് അൽ ദോസരിയാണ് റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകുക.
കിങ് ഫഹദ് കോസ്‌വേയിൽ റോഡ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലമാണെന്ന് മുഹമ്മദ് അൽ ദോസരി പറഞ്ഞു. ബാക്കി സമയത്തെ അപേക്ഷിച്ച് ഗതാഗതം താരതമ്യേന കുറവായതിനാൽ തടസ്സങ്ങൾ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ ഏറ്റവും തിരക്കേറിയ കിങ് ഫഹദ് കോസ് വേ സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഗേറ്റ് വേയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group