മനാമ – ഏകീകൃത ജി.സി.സി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥാപിക്കാന്‍ തീരുമാനമായതായി ബഹ്റൈനില്‍ നടന്ന 46-ാമത് ജി.സി.സി ഉച്ചകോടിക്കിടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു. കുവൈത്ത് സിറ്റിയിലെ ജി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ ശുപാര്‍ശകളെ തുടര്‍ന്നാണ് തീരുമാനം. ഏകീകൃത അപ്പര്‍ എയര്‍സ്പേസ്, അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി പദ്ധതികള്‍ എന്നിവ ജി.സി.സി സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തിനായി ജി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ 23 ലേറെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ 17 ദേശീയ വിമാന കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതില്‍ ആറെണ്ണം 2024 ലെ ലോകത്തിലെ മികച്ച 50 വിമാന കമ്പനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 2023 ല്‍ ഗള്‍ഫ് വിമാന കമ്പനികള്‍ ഏകദേശം 6.8 കോടി യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



