മനാമ: ശ്രീലങ്കന്‍ എംബസിയുമായി സഹകരിച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ 50 ലധികം ശ്രീലങ്കന്‍ സ്വദേശികള്‍ പങ്കെടുത്തു. ബഹ്റൈനിലെ ശ്രീലങ്കന്‍ അംബാസഡര്‍ വിജരത്നേ മെന്‍ഡിസ് സന്നിഹിതയായിരുന്നു. മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ വനിതാ ജനറല്‍ സര്‍ജന്‍ ഡോ. നുസ്രത്ത് ജബീന്‍ ബോധവല്‍ക്കരണ സെഷന് നേതൃത്വം നല്‍കി. സ്തനാര്‍ബുദം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, സ്വയം സ്തനപരിശോധന നടത്തേണ്ട രീതികള്‍ അടക്കം ഡോ. നുസ്രത്ത് ജബീന്‍ വിശദീകരിച്ചു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാന്‍സിസ് ആമുഖ പ്രഭാഷണം നടത്തി. മനാമ ബ്രാഞ്ചിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിഫാത്ത് ഷെരീഫ് ചോദ്യോത്തര സെഷന്‍ കൈകാര്യം ചെയ്തു. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ ഉത്തരം നല്‍കി. മിനിസ്റ്റര്‍ കൗണ്‍സിലര്‍ മധുക ഹര്‍ഷനി സില്‍വയും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group