മനാമ: ബഹ്റൈന്‍ തട്ടായ് ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സല്‍മാനിയാ മെഡിക്കല്‍ സെന്റര്‍ ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെ മനാമ ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടി.എച്ച്.എം.സി. ഓഡിറ്റോറിയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതല്‍ 1 മണിവരെ നടന്ന ക്യാമ്പിൽ 150 ഓളം പേര് രക്തം ദാനം ചെയ്തതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷമായി വര്‍ഷം തോറും നാലു രക്തദാന ക്യാമ്പുകൾ വീതം സംഘടന നടത്താറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group