മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം സഗയ കെ.സി.എ മദര്‍ തരേസ ഹാളില്‍ ചേര്‍ന്നു. ചടങ്ങില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഭാവി പ്രവര്‍ത്തനത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. തുടര്‍ന്ന് 2024-26 വര്ഷെത്ത ഭാരവാഹികളെ തെരഞ്ഞടുത്തു.
ഡോ: പി.വി ചെറിയാന്, ഗംഗന് തൃക്കരിപൂര് (രക്ഷാധികാരികള്‍), കെ. ടി സലീം (ചെയര്മാന്), റോജി ജോണ്‍ (പ്രസിഡന്റ്), ജിബിന്‍ ജോയി (ജനറല്‍ സെക്രട്ടറി), സാബു അഗസ്റ്റിന് (ട്രഷറര്‍), രേഷ്മ ഗിരീഷ് (അസിസ്റ്റന്റ് ട്രഷറര്‍), സുരേഷ് പുത്തന്‍ വിളയില്‍, രമ്യ ഗിരീഷ് (വൈസ് പ്രസിഡന്റ്മാര്‍), സിജോ ജോസ്, ധന്യ വിനയന് (ജോയിന്റ് സെക്രട്ടറിമാര്‍), നിതിന്‍ ശ്രീനിവാസ്, സുനില്‍ മനവള പ്പില്‍, സലീന റാഫി, വിനീത വിജയന് (ക്യാന്പ് കോര്‍ഡിനേറ്റര്‍സ്), അശ്വിന് രവീന്ദ്രന്, മിഥുന് മുരളി (മീഡിയ വിംഗ് കണ്‍വീനര്‍മാര്‍, ഫിലിപ്പ് വര്‍ഗീസ്, രാജേഷ് പന്മന, അസിസ് പള്ളം, ഗിരീഷ് കെ. വി, ഗിരീഷ് പിള്ള, സെന്തില്‍ കുമാര്‍, സെഹ് ലാ ഫാത്തിമ, ശ്രീജ ശ്രീധരന് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍), പ്രവീഷ് പ്രസന്നന്, അബ്ദുല്‍ സലാം, സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, ഷിബു ചെറുതുരുത്തി, പ്രസാദ് കൃഷ്ണന് (കോര്‍ഡിനേറ്റെഴ്സ്).