മനാമ: ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-25വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സെന്റ് പോള്‍സ് പള്ളിയില്‍ നടന്നു. റവ.മാത്യു ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അനുഗ്രഹീത ഗായകനും കലാകാരനും ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് ഹോള്‍ഡറുമായ ഫാ. ബിബിന്‍ ബിജോയി പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സെക്രട്ടറി ജെഫിന് ഡാനി അലക്സ് സ്വാഗതം അറിയിച്ചു. യുവജനസഖ്യം വൈസ് പ്രസിഡന്റ് അനീഷ് സി. മാത്യു നന്ദി അറിയിച്ചു. സീനിയര്‍ ഫ്രണ്ട്സിനെ പ്രതിനിധീകരിച്ചു ടോം സി. ജോണ്‍ ആശംസകള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group