മനാമ: ബഹ്റൈന്‍ കെ.എം.സി.സി സൗത്ത് സോണ്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മെയ് 31 വെള്ളിയാഴ്ച്ച രാത്രി 8 മണി മുതല്‍ മനാമ കെ.എം.സി.സി ഹാളില്‍ നടക്കും. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ഉല്‍ഘാടനം ചെയ്യും.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികള്‍ അവതരി പ്പിക്കുന്ന കലാ പ്രകടനങ്ങളോടെയാണ് പരിപാടികള്‍ക്ക്
തുടക്കം കുറിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എല്‍സി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ എക്സലന്‍സി പുരസ്ക്കാരം നല്‍കി ആദരിക്കുമെന്നും സൗത്ത് സോണ്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



