മനാമ: ബഹ്റൈന്‍ കേരളീയ സമാജം എല്ലാ വര്‍ഷവും കുട്ടികള്‍ക്കായി നടത്തി വരാറുള്ള 45 ദിവസം
നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാന്പ് കളിക്കളം 2024 ജൂലൈ 2 ന് ആരംഭിച്ച് ആഗസ്റ്റ് 16 വെള്ളിയാഴ്ച്ച സമാപിക്കും. നാടക-നാടന്‍ കലാ പ്രവര്‍ത്തകന്‍, ഷോര്‍ട്ട് ഫിലിം-ഡോക്യുമെന്‍ററി സംവിധായകന്‍, ചില്‍ഡ്രന്‍സ് തിയെറ്റര്‍ രംഗത്ത് 23 വര്‍ഷമായി സജീവ സാന്നിധ്യം എന്നീ നിലകളില്‍ പ്രശസ്തനായ ഉദയന്‍ കുണ്ടംകുഴിയാണ് ഈ വര്‍ഷെത്ത ക്യാന്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടില്‍നിന്നും എ ത്തുന്നത്. അദ്ദേഹേത്താടൊപ്പം വിവിധ മേഖലകളില്‍ പ്രഗത്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാന്പില്‍ പരിശീലകരായി മുഴുവന്‍ സമയവും ഉണ്ടായിരിക്കുന്നതാണ് സംഗീതം, നൃത്തം, സാഹിത്യം, നാടന്‍ പാട്ട്, ചിത്രരചന, പത്ര നിര്‍മ്മാണം, ആരോഗ്യ ബോധവല്‍ക്കരണം, നേതൃത്വ പരിശീലനം, പ്രസംഗ പരിശീലനം, നിരവധി നാടന്‍ കളികള്‍, കരാട്ടേ, ബാഡ്മിന്‍റണ്‍, ബാസ്കറ്റ് ബാള്‍, തുടങ്ങി കായിക വിനോദങ്ങള്‍, കായിക മത്സരങ്ങള്‍എ ന്നിങ്ങനെ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ ആണ് ഈ വര്‍ഷത്തെ ക്യാന്പില്‍ ഉള്‍പ്പെടു ത്തിയിട്ടുള്ളത്. 5 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാന്പില്‍ പ്രവേശനം അനുവദിക്കുന്നത്.
ജൂലൈ 2 മുതല്‍ ആഗസ്റ്റ് 16 വരെ നീണ്ടു നില്‍ക്കുന്ന ക്യാന്പിലേക്കുള്ള രെജിസ്ട്രേഷന്‍ ആരംഭിച്ചതായി സമാജം ഭാരവാഹികള്‍ അറിയിച്ചു. ബഹിറിനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ക്യാന്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏര്‍ പ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്‍റ് ദിലീഷ് കുമാര്‍ കോ ഓര്‍ഡിനേറ്റര്‍, മനോഹരന്‍ പാവറട്ടി ജനറല്‍ കണ്‍വീനറും, ആയി വിപുലമായ കമ്മറ്റിയാണ് സമ്മര്‍ ക്യാന്പിന് നേതൃത്വം കൊടുക്കുന്നത്. ആഗസ്റ്റ് 16ന് സംഘടിപ്പിക്കുന്ന സമാപന സേമ്മേളനത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉായിരിക്കുന്നതാണ്.
പ്രവാസികളായ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരെ ത്തയും, സാഹിത്യത്തെയും, കലയെയും, പാരന്പര്യത്തെയും തിരി ച്ചറിയാന്‍ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം
ക്യാന്പുകള്‍. അവരുടെ സര്‍ഗ്ഗ വാസനകളെ കണ്ടെത്തി കലാ, സാഹിത്യ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവ വേദികളില്‍ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ്
ഈ അവധിക്കാല ക്യാന്പിന് സമാജം തയ്യാറെടുക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനെപ്പടുത്തണമെന്നും, ക്യാന്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും
ഉണ്ടാകണമെന്നും സമാജം പ്രസിഡന്‍റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി ജനറല്‍ കണ്‍വീനര്‍ മനോഹരന്‍ പാവറട്ടിയുമായോ (39848091) സമാജം ഓഫീസുമയോ (17251878) ബന്ധെപ്പടുക.
രജിസ്ട്രേഷനുള്ള ലിങ്ക്: https://bksbahrain.com/2024/summercamp/register.html
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group