മനാമ: ബഹ്റൈനിലെ സാമൂഹിക കാരുണ്യ പ്രവര്‍ത്തകനായിരുന്ന കേരളീയ സമാജം മുന്‍ ജനറല്‍ സെക്രട്ടറി എം പി രഘുവിന്റെ ഒന്നാം ചരമദിനത്തിന്റെ ഭാഗമായി ബഹറിന്‍ കേരളീയ സമാജം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള രഘുവിന്റെ സുഹൃത്തുക്കള്‍ പങ്കെടുത്ത യോഗത്തില്‍ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എം പി രഘുവിന്റെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം പുലര്‍ത്തിയിരുന്ന ഉന്നതമായ മനുഷ്യ സ്നേഹത്തെയും അനുസ്മരിച്ചു. ബഹ്റൈന്‍ മലയാളി സമൂഹത്തില്‍ എം പി രഘു സൃഷ്ടിച്ച പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഓര്‍മ്മകള്‍ നിലനില്ക്കുന്നു എന്നും കേരളീയ സമാജത്തെ സംബന്ധിച്ചിടത്തോളം എം പി രഘുവിന്റെ വിടവാങ്ങല്‍ നികത്താനാവാത്ത നഷ്ടമാണെന്നും ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മികച്ച സുഹൃത്തിനെയും സമാജത്തിന് എക്കാലത്തെയും മികച്ച നേതാവിനെയും നഷ്ടമായതായി സമാജം ട്രഷറര്‍ ദേവദാസ് കുന്നത്ത് പറഞ്ഞു. അനുസ്മരണ യോഗത്തില്‍ വീരമണി, പ്രവീണ്‍ നായര്‍, മോഹിനി തോമസ്, മണികണ്ഠന്, സത്യന് പേരാമ്പ്ര, ശ്രീഹരിപിള്ള എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group