മനാമ: ത്യാഗ സന്നദ്ധതയുടെയും ജീവിത വിശുദ്ധിയുടെയും സന്ദേശങ്ങള്‍ പകരുന്ന വലിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈന്‍ കേരളീയ സമാജം ജൂണ്‍ 20ന് വിപുലമായ ഈദാഘോഷം സംഘടിപ്പിക്കുമെന്ന് കേരളീയ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവര്‍ അറിയിച്ചു,
ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഈദ് മ്യൂസിക് നൈറ്റ് ജനകീയമായ മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും കോര്‍ത്തിണക്കിയ മികച്ച സംഗീതവിരുന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പാരമ്പര്യ ഒപ്പനയും സിനിമാറ്റിക് ഒപ്പനകളും എംസിഎംഎ മുട്ടിപ്പാട്ട് സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ടും ഈദ് ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കും. കെ ടി സലിം, അല്‍ത്താഫ് തുടങ്ങിയവര്‍ കണ്‍വീനര്‍മാരായ ഈദ് ആഘോഷ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജൂണ്‍ 20 വൈകുന്നേരം 7 30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. പൊതുജനങ്ങള്‍ എല്ലാവര്‍ക്കും പരിപാടികള്‍ ആസ്വദിക്കാനുള്ള ക്രമീകരണങ്ങള്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ ഒരുക്കിട്ടുണ്ട്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി പാചക മത്സരവുമുണ്ടാകും. സിജി ബിനു, ശ്രീവിദ്യാ വിനോദ് എന്നിവരാണ് ബിരിയാണി മത്സരങ്ങളുടെ കണ്‍വീനര്‍മാര്‍. മികച്ച ബിരിയാണി അവതരിപ്പിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക റിയാസ് ഇബ്രാഹിം (33189894) കെ ടി സലീം (33750999)
സിജി ബിനു (36302137) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.