മനാമ – നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ബഹ്റൈനും ഇറാനും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്സയ്യാനിയും ഇറാന് ആക്ടിംഗ് വിദേശ മന്ത്രി ഡോ. അലി ബാഖരിയും തെഹ്റാനില്‍ വെച്ച് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. പത്തൊമ്പതാമത് ഏഷ്യ കോ-ഓപ്പറേഷന് ഡയലോഗ് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ഇറാന് വിദേശ മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ബഹ്റൈന്‍ വിദേശ മന്ത്രി തെഹ്റാനിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം എങ്ങിനെ പുനരാരംഭിക്കാമെന്ന് പഠിക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൂടിക്കാഴ്ചക്കിടെ ഇരു വിഭാഗവും സമ്മതിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group