മനാമ– അനധികൃതമായ അമ്പതോളം മീൻവല പിടിച്ചെടുത്ത് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പോലീസ്. ഗാരാജീർ എന്ന് ബഹ്റൈൻ പ്രാദേശിക വാസികൾ വിളിക്കുന്ന മീൻവലയാണ് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. ഫഷ്ത് അൽ-അദ്മിന് തെക്ക് ഭാഗത്തുള്ള സമുദ്ര മേഖലയിൽ നിന്നാണ് മീൻവല പിടിച്ചെടുത്തത്. സമുദ്ര പരിസ്ഥിതിയെയും സമുദ്രം സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പോലീസ് ഇത്തരം അനധികൃതമായ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകൾ പിടിച്ചെടുത്തത്.
പിടികൂടിയവരെ നിയമനടപടികൾക്ക് വിധേയമാക്കിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി, ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും ബഹ്റൈൻ കാസ്റ്റ് ഗാർഡ് അറിയിച്ചു.
സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് ബഹ്റൈൻ ഭരണകൂടത്തിന്റെയും ബഹ്റൈൻ കോസ്റ്റ് ഗാർഡിന്റെയും നിയമങ്ങൾ പ്രാപ്തമാണ് എന്ന് വരച്ചുകാട്ടുന്നതാണ് ഈ നടപടി.