ദുബൈ– മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ സ്മരണാർത്ഥം ദുബൈയിൽ സംഘടിപ്പിച്ച രണ്ടാമത് അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ സ്കൈ സ്പീഡ് നോബിൾ എഫ്.സി ബർ ദുബൈ ജേതാക്കളായി.
ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബുഹൈൽ സ്പോർട്സ് ബേ സ്റ്റേഡിയത്തിലാണ് ആവേശകരമായ ടൂർണമെന്റ് നടന്നത്. ഫൈനൽ മത്സരത്തിൽ സ്കൈ സ്പീഡ് നോബിൾ എഫ്.സി ബർ ദുബൈ ഒരു ഗോളിന് സി.എസ്.എസ് ഗ്രൂപ്പ് എഫ്സിയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഫില്ലിങ് ഫ്രൈസ് എൽ സെവൻ എഫ്സി ദുബൈ മൂന്നാം സ്ഥാനം നേടി.
യുഎഇ യോഗാസൻ കമ്മിറ്റി പ്രസിഡന്റും ദുബൈ സ്പോർട്സ് കൗൺസിൽ പ്രതിനിധിയുമായ അഹ്‌മദ് ഇബ്രാഹിം മുസാബിഹ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ജനറൽ സെക്രട്ടറിയും അവുക്കാദർ കുട്ടി നഹയുടെ മകനുമായ അൻവർ നഹ ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യാഹു മോൻ ഹാജി, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, പി.വി. നാസർ, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് സിദ്ദിഖ് കാലടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, വൈസ് പ്രസിഡന്റ് ഒ.ടി. സലാം, സെക്രട്ടറി സൈതലവി പുതുപ്പറമ്പ്, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി ഉള്ളണം, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, അഷ്റഫ് കൊടക്കല്ല്, നസീഫ് നഹ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



