അബൂദാബി – സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടക്കുന്ന ക്രിക്കറ്റ് ഏഷ്യ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു ഒമാൻ. മുൻ ശ്രീലങ്കൻ താരവും ക്യാപ്റ്റനുമായ ദുലീപ് മെൻഡിസ് കോച്ചായ ഈ ടീമിനെ നയിക്കുന്നത് ഇന്ത്യക്കാരനായ ജതീന്ദർ സിങാണ്. ജതീന്ദർ അടക്കം നാലു ഇന്ത്യൻ വംശജാരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. കൂടാതെ ഡെപ്യൂട്ടി ഹെഡ് കോച്ചായി മുൻ മുംബൈ രഞ്ജി താരം സുലക്ഷൻ കുൽക്കർണിയും ടീമിൽ ഉണ്ട്.
ഹമ്മദ് മിർസ, മുഹമ്മദ് നദീം, വിനായക് ശുക്ല എന്നിവരുടെ കൂടെ ജതീന്ദർ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര ശക്തമാണ്. ഹസ്‌നൈൻ അലി ഷാ, മുഹമ്മദ് ഇമ്രാൻ, ഫൈസൽ ഷാ, സുഫിയാൻ മെഹ്മൂദ്, ഷക്കീൽ അഹമ്മദ് എന്നിവർ മികച്ച സ്പിൻ ബൗളിങായി എത്തുമ്പോൾ ഫാസ്റ്റ് ബൗളിങിൽ മികച്ച താരങ്ങളില്ല. സുഫിയാൻ യൂസഫ്, സിക്രിയ ഇസ്ലാം, ഫൈസൽ ഷാ, നദീം ഖാൻ എന്നീ നാലു പുതുമുഖങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യ,പാകിസ്ഥാൻ, യുഎഇ അടങ്ങുന്ന എ ഗ്രൂപ്പിലാണ് ഒമാന്റെ സ്ഥാനം. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്റിൽ 12ന് പാകിസ്ഥാനെതിരെയാണ് ആദ്യ മത്സരം.തുടർന്ന് 15ന് ആതിഥേരായ യുഎഇയെയും, 19ന് ഇന്ത്യയെയും നേരിടും.
ഒമാൻ ടീം – ജതീന്ദർ സിങ് (ക്യാപ്റ്റൻ ), വിനായക് ശുക്ല , മുഹമ്മദ് നദീം, ഹമ്മാദ് മിർസ, ആമിർ ഖലീം, സുഫിയാൻ മെഹ്മൂദ്, ആശിഷ് ഒഡെദാര, ഷക്കീൽ അഹമ്മദ്, ആര്യൻ ബിഷ്ത്, സമയ് ശ്രീവാസ്തവ, കരൺ സോനാവാലെ, ഹസ്നൈൻ അലി ഷാ, സുഫിയാൻ യൂസഫ്, മുഹമ്മദ് ഇമ്രാൻ, നദീം ഖാൻ, സിക്രിയ ഇസ്ലാം, ഫൈസൽ ഷാ