ദുബായ്- മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ അഷ്റഫ് നല്ലൂരിന് ദുബായ് കെ എം സി സി പേരാവൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു.
അബൂഹയിൽ കെ എം സി സി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമം കണ്ണൂർ ജില്ലാ കെ എം സി സി സെക്രട്ടറി അലി ഉളിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് പാനേരി അധ്യക്ഷത വഹിച്ചു. എം കെ അബ്ദുൽ ഖാദർ, റഹീസ് കാക്കയങ്ങാട്, ഇല്യാസ് ഇരിട്ടി, ഷംസീർ ഒംബാൻ, അസ്ലം കാക്കയങ്ങാട്, അൻസീർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







