ദുബൈ: വെള്ളിയാഴ്ച യുഎഇയിൽ വീണ്ടും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റിപ്പോർട്ട് ചെയ്തു. യുഎഇ സമയം പുലർച്ചെ 12 മണിയോടെ അൽ സിലയിൽ (അബുദാബി) മൂന്ന് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎം അറിയിച്ചു. താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരു പ്രത്യാഘാതങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ചയും യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഭൂചലനമുണ്ടായതായി എൻസിഎം റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group