മനാമ – താന്‍ അധികാരമേറ്റതിന്റെ രജതജൂബിലിയും ഈദുല്‍ഫിത്ര്‍ ആഘോഷങ്ങളും പ്രമാണിച്ച് 1,584 തടവുകാര്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ച് രാജകല്‍പന പുറത്തിറക്കി. കലാപങ്ങളിലും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും പങ്കുള്ളവര്‍ക്കാണ് മാപ്പ് ലഭിച്ചിരിക്കുന്നത്.
പൊതുതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ചും വ്യക്തിപരവും പൗരാവകാശങ്ങളും സംരക്ഷിച്ചും നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങള്‍ കണക്കിലെടുത്തുമുള്ള ചട്ടക്കൂടില്‍, ബഹ്‌റൈന്‍ സമൂഹത്തിന്റെ കെട്ടുറപ്പിലും ദൃഢതയിലുമുള്ള രാജാവിന്റെ താല്‍പര്യത്താലും അതിന്റെ സാമൂഹിക ഘടന സംരക്ഷിക്കാനുള്ള ആഗ്രഹത്താലുമാണ് തടവുകാര്‍ക്ക് രാജാവ് പൊതുമാപ്പ് നല്‍കിയതെന്ന് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസ്താവന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group