ദോഹ– പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഖത്തറിലെ എല്ലാ പൊതുപരിപാടികളും ഒത്തുചേരലുകളും താൽക്കാലികമായി നിർത്തിവെച്ചു. ഖത്തർ ടൂറിസമാണ് ഇത് സംബന്ധിച്ച അടിയന്തര സർക്കുലർ പുറപ്പെടുവിച്ചത്.
ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലും സംഘടിപ്പിക്കാനിരുന്ന എല്ലാ പൊതുപരിപാടികളും വിനോദ പരിപാടികളും ഒത്തുചേരലുകളും അടിയന്തരമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഈ സുപ്രധാന നടപടിയെന്ന് ഖത്തർ ടൂറിസം അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



