Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അല്‍നഹ്ദിയും അല്‍ദവായും: പുറത്ത് കടുത്ത മത്സരം, അകത്ത് ഒത്തുകളി

    പുറമെ കടുത്ത മത്സരം അഭിനയിക്കുമ്പോഴും, മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിലകൾ പരസ്പര ധാരണയിലൂടെ നിശ്ചയിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചതിനാണ് ഇരു കമ്പനികൾക്കും വൻ തുക പിഴ ചുമത്തിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/12/2025 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയിലെ പ്രമുഖ ഫാര്‍മസി ശൃംഖലകളായ അല്‍നഹ്ദി മെഡിക്കല്‍ കമ്പനിയും അല്‍ദവാ മെഡിക്കല്‍ സര്‍വീസസും തമ്മിലുള്ള നിയമവിരുദ്ധമായ ഒത്തുകളി പുറത്തുകൊണ്ടുവന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ (GAC). പുറമെ കടുത്ത മത്സരം അഭിനയിക്കുമ്പോഴും, മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിലകൾ പരസ്പര ധാരണയിലൂടെ നിശ്ചയിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചതിനാണ് ഇരു കമ്പനികൾക്കും വൻ തുക പിഴ ചുമത്തിയത്. സൗദിയിലെ ഫാർമസി വിപണിയുടെ പകുതിയോളം വിഹിതം കൈയ്യാളുന്ന ഈ രണ്ട് ഭീമന്മാരും കോംപറ്റീഷൻ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതനുസരിച്ച് അല്‍നഹ്ദിക്ക് 38,39,026 റിയാലും അല്‍ദവായ്ക്ക് 18,47,541 റിയാലുമാണ് പിഴ വിധിച്ചത്. അല്‍നഹ്ദിക്ക് കീഴിൽ 1,218 ഫാര്‍മസികളും അല്‍ദവായ്ക്ക് കീഴിൽ ആയിരത്തോളം ഫാര്‍മസികളും പ്രവർത്തിക്കുന്നുണ്ട്. 2025-ലെ മൂന്നാം പാദത്തിൽ ഈ കമ്പനികളുടെ സംയോജിത വരുമാനം ഏകദേശം 1,260 കോടി റിയാലിലെത്തിയിട്ടും, നിലവിൽ ചുമത്തിയ ചെറിയ പിഴകൾ ഭാവിയിൽ ഇത്തരം പ്രവണതകൾ തടയാൻ പര്യാപ്തമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

    മാർക്കറ്റിംഗ് കാമ്പെയ്‌നുകളിലും ശാഖകൾ വ്യാപിപ്പിക്കുന്നതിലും പരസ്പരം മത്സരിക്കുന്നുവെന്ന് തോന്നിപ്പിച്ചെങ്കിലും, ഉൽപ്പന്നങ്ങളുടെ വിലയിൽ ഇവർ തമ്മിൽ രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. മരുന്ന് വിപണി പോലെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന അതീവ ജാഗ്രത വേണ്ട മേഖലയിലെ ഇത്തരം കുത്തകവൽക്കരണവും വില വർധനവും വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തകർക്കുന്നതാണ്. ഇതേ മാതൃകയിൽ പരസ്പര ധാരണയിലൂടെ വില നിശ്ചയിച്ച് വിപണിയെ വഞ്ചിച്ച അഡ്വർടൈസിംഗ് മേഖലയിലെ മൂന്ന് കമ്പനികൾക്കും അതോറിറ്റി പിഴ ചുമത്തിയിട്ടുണ്ട്. അല്‍ഹദീസ അഡ്വര്‍ടൈസിംഗ് (70.88 ലക്ഷം റിയാൽ), ഫാദന്‍ അഡ്വര്‍ടൈസിംഗ് (16.81 ലക്ഷം റിയാൽ) എന്നിവർ ചേർന്ന് രൂപീകരിച്ച മോജത്ത് അല്‍അസര്‍ (55.30 ലക്ഷം റിയാൽ) എന്ന കമ്പനിക്കാണ് പിഴ ലഭിച്ചത്. ഇവരുടെ ഭരണപരവും പ്രവർത്തനപരവുമായ ബന്ധങ്ങൾ സ്വതന്ത്ര ബിസിനസ് തീരുമാനങ്ങളെ അട്ടിമറിച്ചതായും അതോറിറ്റി കണ്ടെത്തി. സുതാര്യത ഉറപ്പാക്കാനും വിപണിയിലെ നീതിപൂർവമായ മത്സരം സംരക്ഷിക്കാനുമാണ് നിയമലംഘകരുടെ പേരുകളും വിവരങ്ങളും പരസ്യപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AL DAWA ALNAHDI
    Latest News
    ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    24/02/2026
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.