കോഴിക്കോട്– കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ച് വിമാനക്കമ്പനികൾ. മദ്ധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുമ്പോൾ തിരിച്ചുപോകുന്നവരെ മുന്നിൽ കണ്ടാണ് ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ ഉയർത്തിയത്. സെപ്തംബർ പകുതിയോടെ അവധിക്ക് നാട്ടിലെത്തിയവർ തിരിച്ചെത്തിത്തുടങ്ങും.
ഏറ്റവും കൂടുതൽ നിരക്ക് രേഖപ്പെടുത്തിയത് ആഗസ്റ്റ് അവസാനമാണ്. ഒരു നാലംഗ കുടുബത്തിന് കേരളത്തിൽ നിന്നും ദുബൈലെത്താൻ ഒന്നര ലക്ഷത്തിലധികം രൂപയോളം വേണ്ട അവസ്ഥയാണ് ഇപ്പോൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group