Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • മുഖ്യമന്ത്രി പ്രഖ്യാപനം: കോൺഗ്രസ് ഭയപ്പെടുന്നത് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എന്ന് കെ. സുരേന്ദ്രൻ
    • മൂന്നാഴ്ചയ്ക്കുള്ളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറെന്ന് സൗദി അരാംകോ
    • അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും
    • ശക്തമായ കാറ്റിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്
    • മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, സത്യപ്രതിജ്ഞ 14ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മലയാള സാഹിത്യത്തിന് അക്കാഫ് ഇവന്റ്സിന്റെ ആദരം; അഞ്ചര ലക്ഷം രൂപയുടെ അവാർഡ് പ്രഖ്യാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ11/05/2026 Gulf UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അക്കാഫ് ഇവന്റ്സ് നടത്തുന്ന ആഗോള കഥാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- അറബ് നാഗരികതയുടെയും സംസ്കാരത്തിന്റെയും ഉൾത്തുടിപ്പുകൾ പേറുന്ന യു.എ.ഇയുടെ മണ്ണിൽ നിന്ന്, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കായി വർഷം തോറും അഞ്ചര ലക്ഷം രൂപയുടെ അവാർഡ് നൽകുമെന്ന് അക്കാഫ് (AKCAF) ഇവന്റ്സ് പ്രഖ്യാപിച്ചു.

    വർഷങ്ങൾക്ക് മുൻപ് മാധ്യമങ്ങളിലൂടെയുള്ള വോട്ടിങ്ങിലൂടെയും ജൂറി തീരുമാനപ്രകാരവും അക്കാഫ് ഈ പുരസ്കാരം നൽകിവന്നിരുന്നു. എം. ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രതിഭകൾക്ക് മുൻകാലങ്ങളിൽ ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിലച്ചുപോയ ഈ സർഗ്ഗാത്മക ഇടപെടൽ അടുത്ത വർഷം മുതൽ പുനരാരംഭിക്കുകയാണ്. ജീവിതം സാഹിത്യത്തിനായി സമർപ്പിക്കുകയും എന്നാൽ വാർദ്ധക്യത്തിലും രോഗപീഡകളിലും പ്രയാസപ്പെടുകയും ചെയ്യുന്ന പ്രതിഭകളെയും ഈ അവാർഡിനായി പരിഗണിക്കും.
    പുതുതലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മത്സരങ്ങളും അക്കാഫ് സംഘടിപ്പിച്ചുവരുന്നു. അക്കാഫ് ഓഫീസിൽ മികച്ച പുസ്തകശേഖരമുള്ള ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കത്തക്ക രീതിയിൽ രണ്ട് പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ അക്കാഫ് പ്രസിദ്ധീകരണമായ ‘കലാലയൻ’ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ദിവസം അക്കാഫ് ഇവെന്റ്സ് നടത്തുന്ന ആഗോള കഥാമത്സരത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിലാണ് അക്കാഫ് രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അവാർഡ് പ്രഖ്യാപനം നടത്തിയത്. മലയാള സാഹിത്യത്തിന് പ്രവാസലോകത്തുനിന്നും ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗവുമായ ഗീതാ മോഹൻ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തകരായ വനിത, സുരേഷ് വെള്ളിമറ്റം, അനൂപ് കീച്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

    അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഢിൻ ഫെർണാണ്ടസ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് എന്നിവർക്കൊപ്പം അമീർ കല്ലട്ര, അഡ്വ. ഹാഷിക് തൈക്കണ്ടി, ഷിബു മുഹമ്മദ്, മനോജ് വി.സി, അനൂപ് കുമ്പനാട്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുള്ള, റമൽ നാരായണൻ, ശ്രീകുമാർ, ജോയ് തെക്കൂടൻ, അക്ബർ ആലിക്കര, അജിത് വള്ളോലി എന്നിവർ സംസാരിച്ചു. അക്കാഫ് സാഹിത്യ വിഭാഗം ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ സ്വാഗതവും കോർഡിനേറ്റർ ദീപിക സുജിത് നന്ദിയും രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക ഇടപെടലുകൾക്ക് പുതിയ ദിശാബോധം നൽകുന്ന ഈ പ്രഖ്യാപനം സാഹിത്യലോകത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest UAE
    Latest News
    മുഖ്യമന്ത്രി പ്രഖ്യാപനം: കോൺഗ്രസ് ഭയപ്പെടുന്നത് ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എന്ന് കെ. സുരേന്ദ്രൻ
    11/05/2026
    മൂന്നാഴ്ചയ്ക്കുള്ളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറെന്ന് സൗദി അരാംകോ
    11/05/2026
    അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും
    11/05/2026
    ശക്തമായ കാറ്റിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്
    11/05/2026
    മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, സത്യപ്രതിജ്ഞ 14ന്
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.