അബൂദാബി– അബൂദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസദ്യയിൽ 3,000ത്തിലധികം പേർ പങ്കെടുത്തു.
ഓണസദ്യയ്ക്ക് സമാന്തരമായി അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണസദ്യയ്ക്ക് മാറ്റ് കൂട്ടി. അബൂദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെൻ്റിറിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷനായി.
ആഘോഷ പരിപാടികളുടേയും സമാജത്തിൻ്റെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും എം.വിൻസൻ്റ് എം.എൽ.എ. നിർവഹിച്ചു. പ്രമുഖ വ്യവസായി അബ്ദുൽ മജീദ് അൽ ഫഹീം മുഖ്യാതിഥി ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് എക്സികൂട്ടീവ് എഡിറ്റർ പി ജി സുരേഷ് കുമാർ, സീനിയർ വൈസ് പ്രസിഡണ്ട് അനിൽ അടൂർ, സമാജം കോർഡിനേഷൻ ചെയർമാൻ ബി യേശു ശീലൻ, ഐഎസ്‍സി ആക്ടിംഗ് പ്രസിഡന്റ് ഷാജി വള്ളിക്കാട്ടിരി, ഇന്ത്യൻ ഇസ്ലാമിക് സെൻ്റർആക്ടിംഗ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി, കെഎസ്‍സി പ്രസിഡന്റ് ടി കെ മനോജ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ്ഷാജി ഷംസുദീൻ, സമാജം വൈസ് പ്രസിഡന്റ് ടി എം നിസാർ, ചീഫ് കോർഡിനേറ്റർ ഗോപകുമാർ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നുർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ടി വി സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസർ അറഫാത്ത് നന്ദിയും പറഞ്ഞു. അബുദാബിയിലെ പ്രമുഖപാചക വിദഗ്ദൻ കണ്ണൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യയ്ക്ക് ഫ്രണ്ട്സ് എഡി എംഎസ്, അബുദാബി സാംസ്കാരിക വേദി,ഇന്ദിര ഗാന്ധി വീക്ഷണം ഫോറം, യുവകലാ സാഹിതി, നിനവ് സാംസ്കാരിക വേദി എന്നിവർ നേതൃത്വം നൽകി.
മിസ്സി മാത്യുവിൻ്റെ നേതൃത്വത്തിൽ സമാജം അംഗങ്ങൾ അവതരിപ്പിച്ച ഫാഷൻ ഷോ ശ്രദ്ധേയമായി. റിയാലിറ്റി ഷോ താരങ്ങളായ ഫൈസൽ റാസി, ഫാത്തിമ ഇസ്തികർ, മിയ മഹക്, മുബീർ ഖാൻ, ശിവാനി സജീവ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീതനിശ ആഘോഷത്തിന് മാറ്റുകൂട്ടി.



