റിയാദ് – എതിര്‍ദിശയില്‍ കാറോടിക്കുകയും മറ്റൊരാളുടെ വാഹനത്തില്‍ മനഃപൂര്‍വം കൂട്ടിയിടിക്കുകയും ചെയ്ത യുവാവിനെയും ഒപ്പമുണ്ടായിരുന്ന കൂട്ടാളിയെയും റിയാദ് പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറാണ് സംഘം ഓടിച്ചത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധം കാറോടിച്ച സംഘം അപകടമുണ്ടാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



