അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്‍-ഭാനു ദമ്പതികളുടെ മകന്‍ ശരത് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് ശേഷം അബുദാബിയില്‍ നിന്ന് ഏറെ കിലോമീറ്റര്‍ അപ്പുറമുള്ള മരുഭൂമിയിലെ അല്‍ ഖുവാ മില്‍ക്കി വേ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകവേയാണ് അപകടം. മണല്‍പ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.ആംബുലന്‍സും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.അബുദാബിയിലെ നിര്‍മാണ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട ശരത്.
ഭാര്യ: ജിഷ. രണ്ട് പെണ്‍മക്കളുണ്ട്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group