മസ്കത്ത്– ഓടിച്ചു പോയിരുന്ന കാർ നിർത്തി അകത്ത് നിന്നു തന്നെ ഫോണിൽ സംസാരിക്കുന്നതിനിടയിൽ പൊടുന്നനെ തീ പിടിച്ച് മലയാളി മരിച്ചു. കാറിന് തീപിടിച്ചു പൊള്ളലേറ്റ് ആണ് എറണാകുളം, മണ്ണൂർ, വഴങ്ങോട്ട് വീട്ടിൽ ജേക്കബ് ജോർജ് (53) മരിച്ചത് എന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. 25 വർഷമായി ഒമാനിലെ എൻജെപി കമ്പനിയിൽ ജീവനക്കാരൻ ആയി ജോലി നോക്കുകയായിരുന്നു. കാർ റോഡിന് അരികെ നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കാറിന്റെ അടിഭാഗത്ത് നിന്ന് ആണ് അഗ്നി ബാധ ഉണ്ടായത് എന്നാണ് ഇതുവരെ ലഭ്യമായ വിവരം എന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഭാര്യ: ജിനി ജേക്കബ്. മക്കൾ: ഡേവ് ജേക്കബ്, ഡെനി ജേക്കബ്.
സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group