കുവൈത്ത് സിറ്റി– കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തിലെ ഏറ്റവും നീളമേറിയ റൺവേകളിലൊന്ന് ഒരുങ്ങുന്നു. വിമാനത്താവളത്തിന്റെ മൂന്നാമത്തെ റൺവേയായ ഇത് 4.58 കിലോമീറ്റർ നീളമുള്ളതാണ്. ഒക്ടോബർ 30-ന് റൺവേ ഉദ്ഘാടനം ചെയ്യും.
പുതിയ റൺവേയിലൂടെ വർഷംതോറും ആറു ലക്ഷത്തിലധികം ടേക്ക് ഓഫുകളും ലാൻഡിങുകളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ (പിഎസിഎ) പ്ലാനിംഗ് ആൻഡ് പ്രോജക്ട്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനീയർ സഅദ് അൽഒതൈബി ഇക്കാര്യം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group