ദമാം– അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.
അനുശോചന യോഗത്തിൽ കേളി ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധൃക്ഷത വഹിച്ചു കേളി ദവാദ്മി യൂണിറ്റ് ജോ: സെക്രട്ടറി ലിനീഷ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ദവാദ്മി രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, യൂണിറ്റ് സെക്രട്ടറി മോഹനൻ, ജീവകാരുണ്യ കൺവീനർ രാജേഷ്, ട്രഷറർ മുജീബ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റാഫി, നാസർ കൊല്ലം, എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗമായ ഗിരീഷ് നന്ദി പറഞ്ഞൂ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group