ദുബൈ– ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ 24 ടീമുകൾ പങ്കെടുത്ത അഞ്ചാമത് പിഎം ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 2K25-ൽ അരോമ റിസോർട് മട്ടന്നൂർ എഫ്‌സിക്ക് കിരീടം.
ആവേശകരമായ ഫൈനലിൽ വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കിയാണ് അരോമ റിസോർട് മട്ടന്നൂർ എഫ്‌സി ജേതാക്കളായത്. റണ്ണേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും ജി സെവൻ എഫ്സി അൽ ഐൻ ടീം സ്വന്തമാക്കി.
ദുബൈ ഖുസൈസ് ടാലെന്റ് സ്പോർട്സ് ഫെസിലിറ്റിയിൽ വെച്ച് നടന്ന ടൂർണമെന്റ് ദുബൈ കെഎംസിസി സെക്രട്ടറി ആർ ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റിൽ കാസർകോട് എഫ്സി മൂന്നാം സ്ഥാനവും മിറാക്കിൾ എഫ്‌സി അലൈൻ നാലാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് സിദ്ധീഖ് കാലൊടി, മുസ്തഫ തിരൂർ, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, അഷ്‌റഫ് സി വി, സക്കീർ പാലത്തിങ്ങൽ, കരീം കാലൊടി, ഷെരീഫ് മാറാക്കര, ശിഹാബ് ഇരുവേറ്റി, നാസർ എം ടി തുടങ്ങി വിവിധ കെഎംസിസി നേതാക്കൾ പങ്കെടുത്തു.
വിജയികൾക്ക് പെരിന്തൽമണ്ണ സി എച്ച് സെന്റർ ദുബായ് ചാപ്റ്റർ ചെയർമാൻ അബ്ദുസ്സമദ് ആനമങ്ങാട്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നാസർ പുത്തൂർ, കൺവീനർ നംഷീദ് അലി മീഡിയ കമ്മിറ്റി ചെയർമാൻ ജൗഹർ കാട്ടുങ്ങൽ, മണ്ഡലം കെഎംസിസി നേതാക്കൾ, വിവിധ പഞ്ചായത്ത് മുനിസിപ്പൽ കെഎംസിസിനേതാക്കൾ തുടങ്ങിയവർ ചേർന്ന് ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ പി വി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അസ്‌കർ കാര്യവട്ടം സ്വാഗതവും ശിഹാബ് കയങ്കോടൻ നന്ദിയും രേഖപ്പെടുത്തി. സൈദ് ചെറുകര, മുജീബ് അമ്മിനിക്കാട്, ഷംസുദീൻ മണലായ, ഷമീർ ഒടമല, നൂറുദ്ധീൻ കുന്നപ്പള്ളി, ഷമീർ പുല്ലാട്ട്, വെളാന്റിയർ ക്യാപ്റ്റൻ അനസ് താഴേക്കോട്, ശിഹാബ് അമ്മിനിക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടൂർണമെൻ്റ് കമ്മിറ്റിയാണ് പരിപാടികൾ നിയന്ത്രിച്ചത്.



