കുവൈത്ത് സിറ്റി– 2025-ന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്ത് കേസുകൾ കുവൈത്തിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സമഗ്ര കണക്കുകൾ പ്രകാരം, 823 പ്രതികൾ ഇതിനകം അറസ്റ്റിലായി.
1,675 വ്യക്തികൾക്കും 70 അജ്ഞാതർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. 1,359 മയക്കുമരുന്ന് ഉപയോഗ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, മദ്യ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 729 പേരെ നാടുകടത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത ലഹരികൾ
- 959 കിലോ ഹാഷിഷ്
- 391 കിലോ ഷാബു
- 30 കിലോ ഹെറോയിൻ
- 4.7 കിലോ കൊക്കെയ്ൻ
- 142 കിലോ മരിജുവാന
- 227 കിലോ കെമിക്കലുകളും പൊടിയും
- 68 ലക്ഷം ലിറിക്ക ഗുളികകൾ
- 12,141 കുപ്പി മദ്യവും 31 ബാരലും
പിടിച്ചെടുത്ത ആയുധങ്ങൾ:
- 13 ഷോട്ട്ഗണുകൾ
- 11 കലാഷ്‌നിക്കോവ് റൈഫിളുകൾ
- 1 എം16
- 25 പിസ്റ്റളുകൾ
- 968 റൗണ്ട് വെടിയുണ്ടകൾ
ഈ ഓപ്പറേഷനുകൾ മയക്കുമരുന്ന് മറ്റ് നിരോധിത ഉത്പന്നങ്ങളുടെ കടത്തിനെതിരായ കുവൈത്തിന്റെ ശക്തമായ നിലപാടിനെ ഊട്ടി ഉറപ്പിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group