ദുബൈ– ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇന്ത്യൻ താരത്തിളക്കം. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടം വിറ്റുപോയത് 5,000 കോടി രൂപയ്ക്ക്.
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡാന്യൂബ് ഗ്രൂപ്പ് നിർമിക്കുന്ന ‘ഷാരൂഖ്‌സ് ബൈ ഡാന്യൂബ്’ എന്ന വാണിജ്യ കെട്ടിടമാണ് വിൽപനയിൽ പുതിയ ചരിത്രം കുറിച്ചത്.
ശൈഖ് സായിദ് റോഡിൽ നിർമിക്കുന്ന10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിന് ഏകദേശം 35,00 കോടി രൂപയാണ് ടവറിന്റെ മൊത്തം നിർമാണ ചെലവ്.
55 നിലകളുള്ള ടവർ 2029-ഓടെ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ച ദുബൈ എക്‌സിബിഷൻ ടവറിൽ നടന്ന ചടങ്ങിൽ ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജനാണ് ടവറിന്റെ മുഴുവൻ യൂണിറ്റുകളും വിറ്റുപോയ വിവരം പ്രഖ്യാപിച്ചത്. ചടങ്ങിൽ ഷാരൂഖ് ഖാനും സന്നിഹിതനായിരുന്നു.
ദുബൈയിൽ ഇത്രയും വലിയ പദ്ധതിക്ക് തന്റെ പേര് നൽകിയത് വലിയ ബഹുമതിയായി കരുതുന്നു. ദുബൈ എപ്പോഴും എന്നെ ഊഷ്മളമായി സ്വീകരിച്ചിട്ടുണ്ട് – ധൈര്യത്തിലും ഭാവനയിലും ഒന്നും അസാധ്യമല്ല എന്ന വിശ്വാസത്തിലും കെട്ടിപ്പടുത്ത ഒരു നഗരമാണിത്,” ഷാരൂഖ് ഖാൻ പറഞ്ഞു.



