മസ്കത്ത്– ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ആഫ്രിക്കൻ വംശജരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്. 27 ആഫ്രിക്കൻ വംശജരെയാണ് പിടികൂടിയത്. ഹൈമയിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പോലീസ് യൂണിറ്റുമായി സഹകരിച്ച് അല്‍ വുസ്ത ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഇവരെ പിടികൂടിയത്. ഇവരെ രാജ്യത്ത് പ്രവേശിക്കാൻ സഹായിച്ച ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരെ കരമാർഗം കടത്തിയതിനും അനധികൃത പ്രവേശനത്തിന് സൗകര്യമൊരുക്കിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണ്.
അതേസമയം, ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് ഏഷ്യൻ വംശജരെയും മുമ്പ് പിടികൂടിയിരുന്നു. ബോട്ട് മാർഗം കടക്കാൻ ശ്രമിച്ച മൂന്ന് പേരെയായിരുന്നു മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പോലീസ് പിടികൂടിയത്.