അബൂദാബി– യു.എ.ഇ., ബഹ്റൈൻ ഉൾപ്പെടെ ഇന്റർനാഷണൽ സെക്യൂരിറ്റി അലയൻസ് (ISA) നേതൃത്വത്തിൽ 25 രാജ്യങ്ങൾ ചേർന്ന് നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിൽ പിടിച്ചെടുത്തത് വൻ മയക്കു മരുന്ന് വേട്ട. ഏകദേശം 2.9 ബില്യൺ യുഎസ് ഡോളർ (24000 കോടി ഇന്ത്യൻ രൂപ) വില വരുന്ന മയക്കു മരുന്നാണ് ഈ അന്വേഷണത്തിലൂടെ പിടിച്ചെടുക്കാൻ സാധിച്ചത്. 822 ടൺ മയക്കു മരുന്നാണ് കഴിഞ്ഞ കുറച്ചു നടത്തിയ അന്വേഷണത്തിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചത്. ഏകദേശം 12,564 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്ന സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. പ്രധാനമായും വ്യോമം, കര, കടൽ മാർഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വിലയുള്ള മയക്കു മരുന്നുകൾ പിടിച്ചെടുക്കാൻ സാധിച്ചത്.
ISA അംഗരാജ്യങ്ങളായ യുഎഇ, ബഹ്റൈൻ, സ്പെയിൻ, മൊറോക്കോ, ഫ്രാൻസ്, നെതർലാൻഡ്സ്, സ്ലോവാക്യ, ഇറ്റലി എന്നിവരും അമേരിക്കൻ പോലീസ് സംഘടനയിൽ ഉൾപ്പെട്ട കൊളംബിയ, അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, ഇക്വഡോർ, പരാഗ്വേ, എൽ സാൽവഡോർ, ഗ്വാട്ടിമാല, പനാമ, വെനസ്വേല, പെറു എന്നിവർ കൂടാതെ യൂറോപോൾ അംഗങ്ങളായ ക്രൊയേഷ്യ, ബെൽജിയം എന്നിവരെല്ലാെം ഈ ഓപ്പറേഷനിൽ എന്നിവരെല്ലാം സംയുക്തമായി ഈ ഓപറേഷനിൽ പ്രവർത്തിച്ചു. മാലിദ്വീപ്, ജോർദാൻ, നേപ്പാൾ രാജ്യങ്ങളുടെയും സഹകരണം ഈ ഓപ്പറേഷനിൽ ഉണ്ടായിരുന്നു.
യുഎഇ ന്യൂസ് ഏജൻസിയായ വാം അടക്കമുള്ള നിരവധി ഗൾഫ് മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തു.