മനാമ – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച 22 വയസ്സുകാരൻ ഒമാൻ പോലീസിന്റെ പിടിയിൽ. അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അഴിമതി, സാമ്പത്തിക , ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇൻ സൈബർ സ്പേസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസ് ഉടനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group