കുവൈത്ത് സിറ്റി– കുവൈത്തിൽ വിസാ നിയമലംഘനം നടത്തുകയും പിടികിട്ടാപ്പുള്ളികളുമായ 178 പേരെ പിടികൂടി. ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷൻ നടത്തിയ വന്‍ സുരക്ഷാ കാമ്പയിനിലാണ് പിടികൂടിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരേധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണം.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടി സ്വീകരിക്കുന്നതായിരിക്കും. ഇത്തരം നിയമങ്ങൾ പാലിക്കാൻ തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group