സ്വർണ മാർക്കറ്റിന് പേര് കേട്ട ഇടമാണ് ദുബായ്. പരിശുദ്ധമായ സ്വർണത്തിന് ലോകത്താകമാനം പ്രശസ്തി നേടിയ ദുബായ് അറിയപ്പെടുന്നത് പോലും സിറ്റി ഓഫ് ഗോൾഡ് എന്ന പേരിലാണ്. സ്വർണത്തിനായി ഇവിടെ എത്തിചേരുന്നത് തദ്ദേശീയർ മാത്രമല്ല എന്നത് ഒരു വസ്തുത കൂടിയാണ്. കല്ല്യാണാഭരണത്തിനായും, സമ്മാനങ്ങൾക്കായും, സ്വർണം ഒരു നിക്ഷേപമായും കാണുന്ന, ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള എല്ലാ വിനോദസഞ്ചാരികളും ദുബായിയെ ആശ്രയിക്കാറുണ്ട്.
ലോകത്തെല്ലായിടത്തും സ്വർണവില ഉയർന്നിട്ടും, ഉപഭോക്താക്കൾക്ക് ചില നുറുങ്ങുവിദ്യയിലൂടെ കുറഞ്ഞ ചിലവിൽ സ്വർണം സ്വന്തമാക്കാൻ സാധിക്കും എന്നാണ് ദുബായിലെ ജ്വല്ലറികൾ പറയുന്നത്. ഈ പൊടിക്കൈകൾ പാലിച്ചാൽ കുറഞ്ഞ ചിലവിൽ സ്വർണം സ്വന്തമാക്കാൻ മാത്രമല്ല, അംഗീകരിക്കപ്പെട്ട സ്വർണത്തിലും വജ്രത്തിലും നിക്ഷേപം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാനാകും.
2025 ലെ ആദ്യ ക്വാർട്ടറിൽ യുഎഇയുടെ ഗോൾഡ് മാർക്കറ്റിന് 7.9 ടണിന്റെ കുറവ് രേഖപ്പെടുത്തിയെന്നാണ് സമീപകാല ഡാറ്റ പുറത്തുവിടുന്ന വിവരം. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ്. മേഘലയിലെ സംഘർഷങ്ങളും, യുദ്ധ ഭീതിയും കാരണം സ്വർണവില കുത്തനെ ഉയർന്നതാണ് പ്രധാന കാരണം.
ഞായറാഴ്ച ദിവസത്തെ കണക്ക് പ്രകാരം, 24K ഒരു ഗ്രാം സ്വർണത്തിന് 402.25 ദിർഹമാണ് (9406.24 രൂപ) വിലവരുന്നത്. അതേസമയം 22K സ്വർണ്ണത്തിന് ഗ്രാമിന് 372.25 ദിർഹമാണ് (8704.72 രൂപ) വില. സ്വർണത്തിന് വില കൂടിയ ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിന്, ദുബായ് ജ്വല്ലറികൾ ലാഭം കൈവരിക്കാൻ സഹായിക്കുന്ന 15 പ്രായോഗിക വിദ്യകളാണ് പങ്കുവെച്ചിട്ടുള്ളത്:
- ശരിയായ സമയത്ത് വാങ്ങുക- ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ദുബായ് സമ്മർ സർപ്രൈസസ്, ഈദ്, അല്ലെങ്കിൽ വാലന്റൈൻസ് ഡേ പോലുള്ള പ്രധാന ഷോപ്പിങ് ഫെസ്റ്റിവലുകൾ നടക്കുന്ന സമയത്ത് വാങ്ങുക
- കടകളിലുടനീളമുള്ള വിലകൾ താരതമ്യം ചെയ്യുക – വിലകൾ, കരകൗശല വൈദഗ്ദ്ധ്യം, കളക്ഷനുകൾ എന്നിവ താരതമ്യം ചെയ്യാൻ ഒന്നിലധികം ജ്വല്ലറികളെ സന്ദർശിക്കുക.
- വില വിഭജിച്ച് അന്വേഷിക്കുക – സ്വർണ്ണ നിരക്ക്, പണിക്കൂലി, VAT എന്നിവ വെവ്വേറെ ആവശ്യപ്പെടുക.
- ദിവസേനയുള്ള സ്വർണ്ണ നിരക്കുകൾ പരിശോധിക്കുക – സ്വർണ്ണ വിലകളിലുണ്ടാകുന്ന മാറ്റങ്ങൾ; വാങ്ങുന്ന ദിവസം നിരക്ക് നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക.
- വിലപേശുക – ചില്ലറ വ്യാപാരികൾക്കിടയിൽ പണിക്കൂലികൾ വ്യാപകമായി വ്യത്യാസപ്പെടാം, അതിനാൽ സ്വർണം വിലപേശി വാങ്ങാൻ മടികാണിക്കരുത്.
- ലോയൽറ്റി പ്രോഗ്രാമുകൾക്കായി നോക്കുക – ചില ജ്വല്ലറികൾ സ്ഥിര ഉപഭോക്താക്കൾക്ക് പോയിന്റുകളോ റിവാർഡുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്.
- ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും കണ്ടെത്തുക – പ്രത്യേകമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിന് മാളുകളും ബാങ്കുകളും പലപ്പോഴും സ്റ്റോറുകളുമായി പങ്കാളിത്തം സ്ഥാപിക്കുന്നു.
- ക്രെഡിറ്റ് കാർഡ് ഓഫറുകൾ ഉപയോഗിക്കുക – പല ക്രെഡിറ്റ് കാർഡുകളും തൽക്ഷണ കിഴിവുകളോ 0% ഇൻസ്റ്റാൾമെന്റ് പ്ലാനുകളോ വാഗ്ദാനം ചെയ്യുന്നു.
- സർട്ടിഫിക്കേഷനുകളും നയങ്ങളും പരിശോധിക്കുക – എല്ലാ ആഭരണങ്ങളും ശരിയായ സർട്ടിഫിക്കേഷനും വ്യക്തമായ റിട്ടേൺ പോളിസികളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വജ്രങ്ങളുടെ സർട്ടിഫിക്കേഷൻ പരിശോധിക്കുക – വജ്രങ്ങൾ IGI അല്ലെങ്കിൽ GIA സർട്ടിഫിക്കറ്റുകൾക്കൊപ്പം വരണം.
- വിൽപ്പനാനന്തര സേവനങ്ങളെക്കുറിച്ച് ചോദിക്കുക – തിരികെ വാങ്ങുന്ന സമയത്തുള്ള ഗ്യാരണ്ടികൾ, എക്സ്ചേഞ്ച് ഓപ്ഷനുകൾ, ലൈഫ് ടൈം സർവീസ് വാറന്റികൾ എന്നിവയ്ക്കായി തിരയുക.
- VAT റീഫണ്ടുകളെക്കുറിച്ച് അന്വേഷിക്കുക – വിനോദസഞ്ചാരികൾക്ക് വാങ്ങലുകളിൽ VAT റീഫണ്ടുകൾക്ക് അർഹതയുണ്ടായിരിക്കാം.
- പണിക്കൂലിയിൽ കിഴിവുകൾ – പല സ്റ്റോറുകളും വിലയുടെ പണിക്കൂലി ഭാഗത്ത് പ്രമോഷനുകൾ വാഗ്ദാനം ചെയ്യുന്നു.
- വജ്ര കിഴിവുകൾക്കായി നോക്കുക – ചില സ്റ്റോറുകൾ വജ്ര ആഭരണങ്ങൾക്ക് സ്ഥിരമായ ശതമാനം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
- ബണ്ടിൽ ഓഫറുകൾ പ്രയോജനപ്പെടുത്തുക – സൗജന്യ സമ്മാനങ്ങളോടൊപ്പം വരുന്ന സെറ്റുകളോ കോമ്പോകളോ പരിഗണിക്കുക.