മനാമ– മുഹറഖ് ഗവർണറേറ്റിൽ അമിത അളവിൽ എനർജി ഡ്രിങ്ക് കുടിച്ച് രക്തയോട്ടം നിലച്ച് 16 വയസുകാരൻ മരിച്ചു. കുട്ടിയുടെ പിതാവാണ് മരണവിവരം പുറത്തറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് രണ്ട് കുപ്പി എനർജി ഡ്രിങ്ക് കുടിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തയോട്ടത്തെ ഗുരുതരമായി ബാധിച്ചതിനാൽ രക്ഷിക്കാനായില്ല. മകൻ ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് അറിയില്ലെന്നാണ് പിതാവിന്റെ പ്രതികരണം. ഇത്തരം പാനീയങ്ങളെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത പാർലമെന്റ് സെഷനിൽ എനർജി ഡ്രിങ്കുകളെ കുറിച്ച് ചർച്ച നടത്തുമെന്ന് എംപി ഖാലിദ് ബു അനക് പ്രതികരിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഇതിനെക്കുറിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group