മലപ്പുറം കൂട്ടായി സ്വദേശി എടക്കനാട് മില്ലുംപടിയില്‍ പുളിക്കല്‍ മുഹമ്മദ് കുട്ടി (58) റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് മുനിസിപ്പാലിറ്റി ജീവനക്കാരനാണ്. വ്യാഴാഴ്ച്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
രേഖകളില്‍ പല പേരുകള്‍, മരിച്ചതറിഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞ്, ഒടുവില്‍ ഹരിദാസിന്റെ മൃതദേഹം നാട്ടിലേക്ക്
രേഖകളില്‍ പലതരം പേരുകള്‍, വിവിധ കേസുകള്‍, ഹുറൂബ്, റൂമില്‍ മരിച്ചുകിടന്നത് അഞ്ച് ദിവസം, മുപ്പത് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ പ്രയാസത്തിലായിരുന്ന ഹരിദാസിന്റെ മൃതദേഹം തിരിച്ചറിയാന്‍ റിയാദിലെ കെഎംസിസി സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയത് കഠിനപ്രയത്നം. രേഖകളെല്ലാം റെഡിയാക്കി ഹരിദാസിന്റെ മൃതദേഹം ഇന്ന് രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.