Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gadgets

    ക്യാമറ കൺട്രോൾ, A18 ചിപ്പ്, ആപ്പിൾ ഇന്റലിജൻസ്; iPhone 16ലെ പുതുമകൾ ഇങ്ങനെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/09/2024 Gadgets Latest Technology 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    apple iPhone 16 pro the malayalam news
    Share
    WhatsApp Facebook Twitter Telegram LinkedIn

    പുതിയ iPhone 16 സീരീസിന്റെ അവതരണം യുഎസിലെ കൂപര്‍റ്റീനോവിലെ ആപ്പിളിന്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നു. പതിവുപോലെ കിടിലന്‍ നൂതന സാങ്കേതികവിദ്യകളുമായാണ് പുതിയ ഐഫോണും, ആപ്പിള്‍ വാച്ചും, എയര്‍പോഡുമെല്ലാം എത്തിയിരിക്കുന്നത്. ജൂണില്‍ ആപ്പിള്‍ അവതരിപ്പിച്ച ആപ്പിള്‍ ഇന്റലിജന്‍സ് എന്ന കമ്പനിയുടെ സ്വന്തം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ആദ്യമായി ഉള്‍പ്പെടുത്തിയ സീരീസാണ് ഐഫോണ്‍ 16. മുന്‍ മോഡലുകളെ അപേക്ഷിച്ച് കെട്ടിലും മട്ടിലും പ്രകടമായ മാറ്റങ്ങള്‍ കുറവാണെങ്കിലും ഉള്ളില്‍, പ്രത്യേകിച്ച് തലച്ചോറില്‍ കാര്യമായ മാറ്റങ്ങളുമായാണ് ഐഫോണ്‍ 16 സീരീസ് വേറിട്ട് നില്‍ക്കുന്നത്.

    ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഈ നാലു മോഡലുകളുടേയും സ്‌ക്രീന്‍ വലിപ്പത്തിൽ മാറ്റമുണ്ട്. ഐഫോണ്‍ 16 പ്രോ മാക്‌സ് ആണ് ഇതുവരെ ആപ്പിള്‍ വിപണിയിലിറക്കിയ ഏറ്റവും വലിപ്പമേറിയ ഫോണ്‍. പ്രകടനത്തിലും അതികേമനാണ്. ആപ്പിള്‍ ഇന്റലിജന്‍സിനു പുറമെ ഒട്ടേറെ പുതുമകളുള്ള കാമറ കണ്‍ട്രോള്‍, വേഗതയും കാര്യക്ഷമതയും പ്രവര്‍ത്തനക്ഷമതയും നല്‍കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ A18 പ്രൊസസര്‍, ഐഒഎസ് 18, പുതിയ ആക്ഷന്‍ ബട്ടന്‍, മികച്ച ബാറ്ററി ലൈഫ്, കാമറയിലെ പുതിയ കിടിലന്‍ ഫീച്ചറുകള്‍ എന്നിവയാണ് ഐഫോണ്‍ 16 സീരീസിലെ പുതുമകള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്യാമറ കണ്‍ട്രോള്‍

    സൈഡ് ബട്ടനു അല്‍പ്പം താഴെയായി നല്‍കിയിരിക്കുന്ന ഒരു ടച്ച് ബട്ടനാണ് ആപ്പിള്‍ കാമറ കണ്‍ട്രോള്‍. കാമറയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുപയോഗിച്ച് വേഗത്തിലും ലളിതമായും നിയന്ത്രിക്കാനാകും. കാമറ കണ്‍ട്രോള്‍ ബട്ടന്‍ ജസ്റ്റ് ഒന്ന് ക്ലിക്ക് ചെയ്താല്‍ കാമറ ഓപണ്‍ ആകും. അടുത്ത ക്ലിക്കില്‍ ഫോട്ടോ എടുക്കാം. ഇതുപയോഗിച്ച് തന്നെ എല്ലാ കാമറ ടൂള്‍സും ആക്‌സസ് ചെയ്യാം. വിഡിയോ മോഡിലാണെങ്കില്‍ ഒറ്റ ക്ലിക്കില്‍ റെക്കോഡ് ചെയ്യാം. കാമറ കണ്‍ട്രോളില്‍ ചെറുതായൊന്ന് പ്രസ് ചെയ്താല്‍ സൂം അടക്കമുള്ള കണ്‍ട്രോളുകള്‍ തുറന്നു വരും. വിരല്‍ സ്ലൈഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം. ചെറുതായൊന്ന് ഡബിള്‍ പ്രസ് ചെയ്താല്‍ കാമറ സെറ്റിങ്‌സ് പ്രത്യക്ഷപ്പെടും. ഇതും വിരല്‍ സ്ലൈഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാം.

    ക്യാമറ

    പുതിയ അള്‍ട്രാ വൈഡ് ക്യാമറയില്‍ അടുത്തുള്ള ദൃശ്യങ്ങളും അകലെയുള്ള ദൃശ്യങ്ങളും മിഴിവോടെ പകര്‍ത്താന്‍ കഴിയും. 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ ക്യാമറയില്‍ സൂപ്പര്‍ ഹൈ റെസലൂഷന്‍ ചിത്രങ്ങളും, സൂം ചെയത് 2x മുതല്‍ 5x വരെ ഒപ്റ്റിക്കല്‍ ക്വാളിറ്റിയുള്ള ടെലിഫോട്ടോയും പകര്‍ത്താം. സ്‌പേഷ്യന്‍ കാപ്ചര്‍ ഫീച്ചര്‍ കൂടിയുള്ളതിനാല്‍ ത്രീഡി ഫോട്ടോകളും വിഡിയോകളും എടുക്കാന്‍ കഴിയും. ഫോട്ടോ എടുക്കാന്‍ നാലു ലെന്‍സുകള്‍ ഉപയോഗിക്കുന്നതിനു സമമാണ് ഒരൊറ്റ ഐഫോണ്‍ 16 കാമറ എന്നു ചുരുക്കം. ഐഫോണ്‍ 16ല്‍ ഡ്യൂവല്‍ കാമറയും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡുമാണ്. പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ മൂന്ന് കാമറകളാണ് പിന്നിലുള്ളത്. 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ്.

    വിഡിയോയില്‍ എടുത്തുപറയേണ്ട പ്രധാന ഫീച്ചറാണ് ഓഡിയോ മിക്‌സ്. വിഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ശല്യമാകാറുള്ള ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങളെ നിയന്ത്രിക്കാവുന്ന ഇന്‍-ഫ്രെയിം, സ്റ്റുഡിയോ, സിനിമാറ്റിക് എന്നീ മൂന്ന് ഒപ്ഷനുകളാണ് ഓഡിയോ മിക്‌സിലുള്ളത്. ഫ്രെയിമിനകത്തെ ശബ്ദം മാത്രം ഫോക്കസ് ചെയ്യണമെങ്കില്‍ ഇന്‍-ഫ്രെയിം സെലക്ട് ചെയ്യാം. ഫ്രെയിമിനകത്തെ ആളുകള്‍ സംസാരിക്കുന്ന ശബ്ദം മാത്രം പിടിച്ചെടുക്കും. ഒരു പ്രൊഫഷനല്‍ സ്റ്റുഡിയോ റെക്കോഡ് ചെയ്തതു പോലുള്ള ക്വാളിറ്റിയില്‍ ശബ്ദം ലഭിക്കാന്‍ സ്റ്റുഡിയോ ഒപ്ഷന്‍ സെലക്ട് ചെയ്യാം. സിനിമാറ്റിക് ഓപ്ഷനില്‍ ഒരു മൂവിയിലെ ശബ്ദം പോലെ ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും പിടിച്ചെടുത്ത് അത് മുന്നിലെ സ്‌ക്രീനിലേക്ക് കേന്ദ്രീകരിക്കും.

    A18 ചിപ്പ്

    ഐഫോണ്‍ 15ലെ A16 ബയോനിക് ചിപ്പിനെ രണ്ടു തലമുറ പിന്നിലാക്കിയിരിക്കുകയാണ് കൂടുതല്‍ ബുദ്ധിമാനായ A18 ചിപ്പ്. ക്യാമറ കണ്‍ട്രോള്‍, ഫോട്ടോഗ്രഫിക് സ്റ്റൈല്‍ തുടങ്ങിയ പുതിയ ലെവല്‍ ക്യാമറ ഫീച്ചറുകള്‍ക്ക് ശക്തി പകരുന്നത് ഈ ചിപ്പാണ്. ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈ ചിപ്പ് കാര്യക്ഷമമായാണ് ഊര്‍ജ്ജം ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ മികച്ച ബാറ്ററി ലൈഫും ലഭിക്കുന്നു. ഐഫോണ്‍ 12നേക്കാള്‍ 60 ശതമാനം വേഗത കൂടിയ ചിപ്പാണ് A18.

    ആപ്പിള്‍ ഇന്റലിജന്‍സ്

    ആപ്പിളിന്റെ സ്വന്തം എഐ കണ്ടുപിടിത്തമായ ആപ്പിള്‍ ഇന്റലിജന്‍സിന്റെ എല്ലാ സാധ്യതകളും പ്രയോഗിച്ചിരിക്കുന്നത് ഐഫോണ്‍ പ്രോ, പ്രോ മാക്‌സ് മോഡലുകളിലാണ്. ഇപ്പോള്‍ അമേരിക്കന്‍ ഇംഗ്ലീഷിലാണ് ഇതു ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ മറ്റു ഇംഗ്ലീഷ് വകഭേദങ്ങളിലും മറ്റു ഭാഷകളിലും ഇതെത്തും. ഈ പേഴ്‌സനല്‍ ഇന്റലിജന്‍സ് സഹായിയെ എഴുതാനും പറയാനും ഫോട്ടോ എടുക്കാനും തുടങ്ങി ഒട്ടേറെ സഹായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മെയിലുകള്‍ക്ക് മറുപടി എഴുതല്‍, തിരുത്തിഎഴുതല്‍, പ്രൂഫ് റീഡ് ചെയ്യല്‍ എല്ലാം ചാറ്റ് ജിപിറ്റി സ്വയം ചെയ്തു തരും. ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യമുള്ള ഇമോജികള്‍ നാം ആവശ്യപ്പെടുന്നതു പ്രകാരം നിമിഷ നേരം കൊണ്ട് ക്രിയേറ്റ് ചെയ്തു തരും. പുറത്തിറങ്ങി കാമറ കണ്‍ട്രോള്‍ ക്ലിക്ക് ചെയ്ത് ഹോട്ടലുകളുടെ ചിത്രമെടുത്താല്‍ അവിടുത്തെ മെനുവും ഫൂഡ് റിവ്യൂകളും റൂം ബുക്കിങ് വിവരങ്ങളും ഐഫോണ്‍ നമുക്ക് പറഞ്ഞു തരും. തെരുവില്‍ കാണുന്ന ഒരു പട്ടിയുടെ ഫോട്ടോ എടുത്താള്‍ അത് ഏതു തരം ബ്രീഡാണെന്നു വരെ പറഞ്ഞു തരും. സിരിയും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഐഫോണിലെ പുതിയ ഫീച്ചറുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ചോദിച്ചാല്‍ അതിനുള്ള മറുപടി സിരി തന്നെ വിശദമായി പറഞ്ഞു തരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Apple iPhone 16 iPhone launching technology
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.