Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    • ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ​
    • ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
    • രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    • കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പൗരന്മാർ പിടിയിൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്12/04/2026 football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മാരീ ലൂയിസ് എറ്റ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെർലിൻ– യൂറോപ്യൻ ഫുട്ബോളിലെ കരുത്തരായ ‘ബിഗ് ഫൈവ്’ ലീഗുകളിൽ (ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്) ഒരു പുരുഷ ടീമിനെ നയിക്കുന്ന ആദ്യ വനിതാ മുഖ്യപരിശീലിയികയായി മാരീ ലൂയിസ് എറ്റ. ജർമ്മൻ ബുണ്ടസ്‌ലിഗ ക്ലബ്ബായ യൂണിയൻ ബെർലിനാണ് 34-കാരിയായ എറ്റയെ തങ്ങളുടെ മുഖ്യ പരിശീലകയായി നിയമിച്ചത്. മോശം പ്രകടനത്തെത്തുടർന്ന് പരിശീലകൻ സ്റ്റെഫൻ ബാംഗാർട്ടിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ഈ ചരിത്ര നിയമനം.
    ​
    ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നയിക്കുക മാരീ ലൂയിസ് എറ്റയായിരിക്കും. “ക്ലബ്ബ് എന്നിൽ ഏൽപ്പിച്ച ഈ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിൽ ഞാൻ അതീവ സന്തോഷവതിയാണ്. പ്രതിസന്ധികളിൽ ഒത്തൊരുമയോടെ പോരാടുക എന്നത് യൂണിയൻ ബെർലിന്റെ കരുത്താണ്. ഈ ടീമിനെക്കൊണ്ട് ആവശ്യമായ പോയിന്റുകൾ നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എറ്റ പ്രസ്താവനയിൽ പറഞ്ഞു.
    ​2023-ൽ ബുണ്ടസ്‌ലിഗ ചരിത്രത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് കോച്ചായി നിയമിതയായ വ്യക്തി കൂടിയാണ് എറ്റ. ശനിയാഴ്ച വുൾഫ്സ്ബർഗിനെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും എറ്റ ആദ്യമായി മുഖ്യ പരിശീലകയുടെ കുപ്പായത്തിൽ ഡഗ് ഔട്ടിലെത്തുക.

    സീസണിന്റെ രണ്ടാം പകുതിയിൽ ടീമിനുണ്ടായ കനത്ത തിരിച്ചടിയാണ് പരിശീലകൻ സ്റ്റെഫൻ ബാംഗാർട്ടിന്റെ സ്ഥാനം തെറിക്കാൻ കാരണമായത്. ശനിയാഴ്ച പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഹൈഡൻഹൈമിനോട് 3-1 ന് തോറ്റതോടെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനമെടുത്തത്. നിലവിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് വെറും ഏഴ് പോയിന്റ് മാത്രം മുകളിലാണ് യൂണിയൻ ബെർലിൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    താരമെന്ന നിലയിൽ മികച്ച റെക്കോർഡുള്ള വ്യക്തിയാണ് മാരീ ലൂയിസ് എറ്റ. 2010-ൽ ടർബൈൻ പോട്‌സ്‌ഡാമിനൊപ്പം വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. കൂടാതെ മൂന്ന് ബുണ്ടസ്‌ലിഗ കിരീടങ്ങളും സ്വന്തമാക്കി. 26-ാം വയസ്സിൽ കളി നിർത്തിയ ശേഷം പരിശീലന രംഗത്തേക്ക് തിരിഞ്ഞ അവർ, ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ (DFB) കീഴിലും പ്രവർത്തിച്ചിട്ടുണ്ട്.
    ​
    താഴ്ന്ന ഡിവിഷനുകളിൽ മുമ്പ് വനിതകൾ പുരുഷ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നാം നിര ലീഗുകളിൽ ഇത് ആദ്യമാണ്. നിലവിൽ ജർമ്മൻ മൂന്നാം ഡിവിഷനിൽ ഇംഗോൾസ്റ്റാഡ് എഫ്.സിയെ സാബ്രീന വിറ്റ്മാൻ പരിശീലിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ കൊറിൻ ഡിയാക്രേ മൂന്ന് സീസണുകളിൽ ക്ലർമോണ്ട് ടീമിനെ നയിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bundesliga Football football manager Marie Louise Etta top five league union berlin
    Latest News
    ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    12/04/2026
    ബീഹാറിൽ അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; സ്കൂൾ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ​
    12/04/2026
    ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ്; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്
    12/04/2026
    രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    12/04/2026
    കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പൗരന്മാർ പിടിയിൽ​
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version